38 വര്‍ഷത്തിനു ശേഷം വിദ്യാലയ മുറ്റത്ത് ഒത്ത് ചേര്‍ന്ന് കോടോത്ത് ഡോ. അംബേദ്കര്‍ ഗവ: ഹയര്‍ സെക്കന്ററി സ്‌കൂളിലെയുപി കാലയളവിലെ 1986-87 ബാച്ചിലെ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍

രാജപുരം: 38 വര്‍ഷത്തിനു ശേഷം വിദ്യാലയ മുറ്റത്ത് ഒത്ത് ചേര്‍ന്ന് കോടോത്ത് ഡോ: അംബേദ്കര്‍ ഗവ: ഹയര്‍ സെക്കന്ററി സ്‌കൂളിലെ യുപി കാലയളവിലെ 1986-87 ബാച്ചിലെപൂര്‍വ്വവിദ്യാര്‍ത്ഥികള്‍ 1987 ഏഴാം ക്ലാസ് പഠനം പൂര്‍ത്തീകരിച്ച് കല്യോട്ട്, അട്ടേങ്ങാനം, കൊട്ടോടി, രാജപുരം സ്‌കൂളുകളിലേക്ക് ഉപരിപഠനത്തിനായി പോയവരാണ് 38 വര്‍ഷങ്ങള്‍ക്ക് ശേഷം ഒത്തുചേര്‍ന്നത്. സ്‌കൂളിന്റെ ചരിത്രത്തില്‍ ആദ്യമായാണ് യു പി വിഭാഗത്തില്‍ പഠനം പൂര്‍ത്തീകരിച്ച് ഇറങ്ങേണ്ടി വന്നവര്‍ ഒത്തുചേരുന്നത്. സബ്ജില്ല കേരള സ്‌കൂള്‍ കലോത്സവം കോടോത്ത് വെച്ച് നടക്കുന്നതിന്റെ മുന്നൊരുക്കത്തിനിടയില്‍ ഇത്തരം കൂടിച്ചേരലുകള്‍ മാതൃകാപരമാണെന്ന് ചടങ്ങില്‍ സംബസിച്ചവര്‍ പറഞ്ഞു. എല്ലാ വര്‍ഷവും തുടര്‍കൂടിച്ചേരലുകള്‍ നടത്താമെന്ന തീരുമാനത്തോടെ സംഗമം അവസാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *