മക്കളോട് ഉപദേശങ്ങള്‍ നല്‍കി മാറി നില്‍ക്കാതെ സ്വയം മാതൃകകളാകാന്‍ മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണം – ഭഗവദ് ഗീതയില്‍ ഇത് കൃത്യമായി അനുശാസിക്കുന്നുണ്ട് –
ഗീതായനം-2025 അന്താരാഷ്ട്ര ഗീതാ സെമിനാറിന്റെ ര ജ ത ജയന്തി ആഘോഷങ്ങളുടെ ഭാഗമായുള്ള ഗീതാപ്രഭാഷണം നടത്തവെ സ്വാമി ചിദാനന്ദപുരി സദസിനെ ഓര്‍മ്മപ്പെടുത്തി
ചടങ്ങില്‍ സംഘാടക സമിതി ചെയര്‍മാന്‍ മണി കണ്ഠന്‍ മേലത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കണ്‍വീനര്‍ ചന്ദ്രശേഖരന്‍ സ്വാഗതം ആശംസിച്ചു. സന്യാസി ശേ ഷ്ഠന്‍ മാരായ സ്വാമി വിശ്വാനന്ദ സരസ്വതി, സ്വാമി ബ്രഹ്‌മാനന്ദ പുരി എന്നിവര്‍ സന്നിഹിതരായി. 2000 ല്‍ തിരുവനന്തപുരത്ത് വച്ച് നടന്ന അന്താരാഷ്ട്ര സെമിനാറില്‍ പങ്കെടുത്ത മുരളീധരന്‍ നമ്പ്യാര്‍, ചന്ദ്രശേഖരന്‍, സുരേഷ് കൊക്കോട്ട്, പി കെ വിജയന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു..പൗര പ്രമുഖരായ നീലേശ്വരം കോവിലത്തെ രാജാവ് ടി.സി. ഉദയവര്‍മ രാജ, ഡോക്ടര്‍ കെ.സി. കെ.രാജ, കെ.സി മാനവ ര്‍മ രാജ, രാമചന്ദ്രന്‍ പുഞ്ചാവി, രാമചന്ദ്രന്‍. വി.വി.രാജീവന്‍.എ എന്നിവരെയും ചടങ്ങില്‍ ആദരിച്ചു.
മാവുങ്കാല്‍ ആനന്ദാശ്രമത്തിലെ ബാല വിഹാര്‍ കുട്ടി കളുടെ ഗീതാ പാരായണവും, യോഗാഭ്യാസ പ്രകടനങ്ങളും, ചെറുവത്തൂര്‍ രാജന്‍ മാരാരുടെ അഷ്ടപദിയും ചടങ്ങിന് മാറ്റ് കൂട്ടി. യോഗാവസാനം ഗീതായനം-2025 രക്ഷാധികാരി മുരളീധരന്‍ പാലമംഗലം നന്ദി രേഖപ്പെടുത്തി.