രാജപുരം: അയ്യപ്പഭക്ത സംഗമം നടത്തിയതുകൊണ്ട് ആകെ ഉണ്ടായ നേട്ടം ശബരിമലയില്‍ നടക്കുന്ന സ്വര്‍ണ്ണ മോഷണം ഉള്‍പ്പെടെ പുറത്തു വന്നു എന്നുള്ളതാണ്. കാസര്‍കോട് ജില്ലയിലെ സാധാരണക്കാരുടെ ആരോഗ്യ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അനുവദിച്ച മെഡിക്കല്‍ കോളേജ് ആശുപത്രി അടിയന്തരമായി യാഥാര്‍ത്ഥ്യമാക്കണമെന്നും എംഎല്‍എ ചാണ്ടി ഉമ്മന്‍ പറഞ്ഞു. കള്ളാര്‍ മണ്ഡലം കോണ്‍ഗ്രസ്സ് പതിനൊന്നാം വാര്‍ഡ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ശബരിമലയോടും അയ്യപ്പഭക്തരോടും അല്പമെങ്കിലും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ മുഖ്യമന്ത്രി ചെയ്യേണ്ടത് സുപ്രീംകോടതിയില്‍ ഉമ്മന്‍ചാണ്ടി സമര്‍പ്പിച്ച അഫിഡവിറ്റ് തിരുത്തി കൊടുത്ത നടപടി പിന്‍വലിച്ച് ശബരിമലയുടെ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കുന്ന തരത്തില്‍ പുതിയ അഫിഡവിറ്റ് കൊടുക്കാന്‍ തയ്യാറാകേണ്ടതാണെന്നും എംഎല്‍എ ആവശ്യപ്പെട്ടു.
വാര്‍ഡ് പ്രസിഡന്റ് ഇ ജെ അലക്‌സാണ്ടര്‍ അധ്യക്ഷത വഹിച്ചു. ഡിസിസി വൈസ് പ്രസിഡന്റ് ബി.പി പ്രദീപ് കുമാര്‍ മുഖ്യാ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് എം.എം സൈമണ്‍ , പഞ്ചായത്ത് പ്രസിഡന്റ് ടി.കെ നാരായണന്‍, വൈസ് പ്രസിഡന്റ് പ്രിയ ഷാജി, യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ ജനറല്‍ സെക്രട്ടറി വിനോദ് കപ്പിത്താന്‍, പഞ്ചായത്തംഗം അജിത്ത് കുമാര്‍, ബ്ലോക്ക് ഭരവാഹികളായ വി കെ ബാലകൃഷണന്‍ , പി എ ആലി, സജി പ്ലച്ചേരി , സുരേഷ് കൂക്കള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. വാര്‍ഡ് സെക്രട്ടറി പ്രേമ സുരേഷ് സ്വാഗതവും ബ്ലോക്ക് പഞ്ചായത്തംഗം രേഖ സി നന്ദിയും പറഞ്ഞു.