പനത്തടി: ചെറുപനത്തടി സെന്റ് മേരീസ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് 25-26 വര്‍ഷത്തെ കോളേജ് യൂണിയന്‍ ഭാരവാഹികളുടെ സ്ഥാനാരോഹണവും യൂണിയന്‍ ഉദ്ഘാടനവും ചാണ്ടി ഉമ്മന്‍ എം. എല്‍. എ ഉദ്ഘാടനം ചെയ്തു. കോളേജ് ഡയറക്ടര്‍ ഫാ : ജോസ് മാത്യു പാറയില്‍ അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സെനറ്റ് മെമ്പര്‍ അബ്ദുള്‍സലാം, പഞ്ചായത്തംഗം എന്‍. വിന്‍സന്റ്, ഫാ .ബിബിന്‍, സ്റ്റാഫ് സെക്രട്ടറി അനുജിത്ത് ശശിധരന്‍, സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍മാരായ അഖില്‍ ബിനോയ്, ദിലീപ് പാണത്തൂര്‍, സനല്‍ പാടിക്കാനാം തുടങ്ങിയവര്‍ പ്രസംഗിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ സി ജീവ ചാക്കോ സ്വാഗതവും യൂണിയന്‍ ചെയര്‍മാന്‍ അന്‍സിയ പി. എ നന്ദിയും പറഞ്ഞു.