രാജപുരം : കള്ളാര്‍ പഞ്ചായത്തിലെ കള്ളാര്‍ ടൗണില്‍ മേരി ചാക്കോയുടെ സ്മരണാര്‍ത്ഥം കുടുബം നിര്‍മ്മിച്ചു നല്‍കിയ ബസ് കാത്തിരിപ്പ് കേന്ദ്രം രാജ് മോഹന്‍ ഉണ്ണിത്താന്‍ എം പി ഉദ്ഘാടനം ചെയ്തു. കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പ്രിയ ഷാജി, സ്റ്റാന്റ് കമ്മിറ്റി സ്ഥിരം സമിതിയംഗം ഗീത പി, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടോമി വാണിയംപുരയില്‍, എച്ച് വിഘ്‌നേശ്വര ഭട്ട് , കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് എം എം സൈമണ്‍, സി പി ഐ എം ഏരിയ സെക്രട്ടറി ഒക്ലാവ് കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. പഞ്ചായത്തംഗം സണ്ണി അബ്രാഹം സ്വാഗതവും ആരോഗ്യ സ്റ്റാന്റ്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ സന്തോഷ് വി ചാക്കോ നന്ദിയും പറഞ്ഞു. മേരി ചാക്കോയുടെ സ്മരണാര്‍ത്ഥം കുടുബം നിര്‍മ്മിച്ചു നല്‍കിയ ബസ് കാത്തിരിപ്പ് കേന്ദ്രം കൈമാറിയ വിജെ ചാക്കോ യെ ചടങ്ങില്‍ ആദരിച്ചു.