രാജപുരം : ഉപജില്ല മത്സരത്തിന് തയ്യാറെടുക്കുന്ന ബളാംന്തോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ക്രിക്കറ്റ് ടീമിലെ അംഗങ്ങള്‍ക്ക് ജേഴ്‌സികള്‍ വിതരണം ചെയ്തു. കള്ളാറില്‍ പ്രവര്‍ത്തിക്കുന്ന ക്‌നോക്ക്‌സ് കഫെ ആണ് 15 കുട്ടികള്‍ക്കുള്ള ജേഴ്‌സി സ്‌പോണ്‍സര്‍ ചെയ്തത്. പ്രിന്‍സിപ്പല്‍ എം ഗോവിന്ദന്റെ അധ്യക്ഷതയില്‍ ക്‌നോക്‌സിന്‍ കഫെ ഡയറക്ടര്‍ ഡോ. ലൗബിന്‍ സൈമണ്‍ വിതരണം ചെയ്തു. അഞ്ജു തോമസ്, സീനിയര്‍ അസ്സിസ്റ്റന്റ സുനില്‍ കുമാര്‍ വി, ബിജു മല്ലപള്ളി, ചന്ദ്രന്‍ ബി, ജയരാജന്‍ കെസി, രഘു വരന്‍, സേതു ലക്ഷ്മി സി എം എന്നിവര്‍ സംസാരിച്ചു.