രാജപുരം: പരപ്പ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എസ് പി സി യൂണിറ്റിന്റെ നേതൃത്വത്തില്‍ ഗാന്ധിജയന്തി സമുചിതമായി ആഘോഷിച്ചു. സ്‌കൂളിലെ മലയാളം അധ്യാപകന്‍ ടി.വി സതീഷ് ബാബു കുട്ടികള്‍ക്ക് ഗാന്ധി സന്ദേശം നല്‍കി. കിനാനൂര്‍ കരിന്തളം ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി എച്ച് അബ്ദുല്‍ നാസറിന്റെ നേതൃത്വത്തില്‍ എസ് പി സി കാഡറ്റുകളും ഹരിത കര്‍മ്മ സേനയിലെ വളണ്ടിയര്‍മാരും, അധ്യാപകരും ചേര്‍ന്ന് പരപ്പ ടൗണ്‍ ശുചീകരിച്ചു. പിന്നീട് നടത്തിയ ക്വിസ് മത്സരത്തിലെ വിജയികള്‍ക്ക് ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ സമ്മാനങ്ങള്‍ നല്‍കി.