ആലപ്പുഴ: ഡ്രൈ ഡേ പ്രമാണിച്ച് എക്‌സൈസ് നടത്തിയ വ്യാപക പരിശോധനകളില്‍ വില്‍പനയ്ക്കായി സൂക്ഷിച്ച 75 ലിറ്ററിലധികം ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം പിടിച്ചെടുത്തു. എക്‌സൈസ് ഉദ്യോഗസ്ഥരെ കണ്ടതോടെ മദ്യം നിറച്ച ചാക്കെടുത്ത് കായലിലേക്ക് വലിച്ചെറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ചയാളെ ആലപ്പുഴ പുറക്കാട് വെച്ച് പിടികൂടി.
സംഭവത്തില്‍ പുറക്കാട് സ്വദേശി ശിവജി (52) എന്നയാളെയാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് 50.5 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം പിടിച്ചെടുത്തു. ആലപ്പുഴ എക്‌സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഫാറൂക്ക് അഹമ്മദിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്.