ക്ഷാമബത്ത കൂട്ടി! കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആശ്വാസം

ഡല്‍ഹി: കേന്ദ്ര മന്ത്രിസഭ അടുത്തിടെയാണ് ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ക്ഷാമബത്ത വര്‍ദ്ധിപ്പിക്കാന്‍ അംഗീകാരം നല്‍കിയത്. ഇപ്പോഴിതാ ക്ഷാമബത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വര്‍ധിപ്പിച്ചിരിക്കുകയാണ്. മൂന്നുശതമാനമാണ് വര്‍ധിപ്പിച്ചത്.

അതേസമയം ഈ വര്‍ഷമിത് രണ്ടാം തവണയാണ് ക്ഷാമബത്ത വര്‍ധിപ്പിക്കുന്നത്. മാര്‍ച്ചില്‍ രണ്ട് ശതമാനം ക്ഷാമബത്ത വര്‍ധിപ്പിച്ചിരുന്നു. അപ്പോള്‍ അത് അടിസ്ഥാന ശമ്പളത്തിന്റെ 53 ശതമാനത്തില്‍ നിന്ന് 55 ശതമാനമായി ഉയര്‍ന്നിരുന്നു. നിലവിലെ വര്‍ധന പ്രകാരം 60000 രൂപ അടിസ്ഥാന ശമ്പളമുള്ള ഒരാള്‍ക്ക് 34800 രൂപ ഡിഎ ലഭിക്കും. ജനുവരിയില്‍ പ്രഖ്യാപിച്ച 8-ാം ശമ്പള കമ്മീഷനാണ് ശമ്പളത്തിലും അലവന്‍സുകളിലുമുള്ള തുടര്‍പരിഷ്‌കരണങ്ങള്‍ തീരുമാനിക്കുന്നത്. ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും പണപ്പെരുപ്പം മൂലമുണ്ടാകുന്ന ജീവിതച്ചെലവ് ക്രമീകരിക്കുന്നതിന് വേണ്ടിയാണ് വര്‍ഷത്തില്‍ രണ്ടുതവണ ക്ഷാമബത്ത പുതുക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *