കാഞ്ഞങ്ങാട്: മടിയന്‍ പാലക്കി ശ്രീ ദുര്‍ഗ്ഗാ പരമേശ്വരി ക്ഷേത്രത്തില്‍ പുതുതായി പണി കഴിപ്പിച്ച അന്നദാനമണ്ഡപത്തിന്റെ ഉല്‍ഘാടനം കാഞ്ഞങ്ങാടിന്റെ ജനകീയ ഡോക്ടര്‍ കെ. പി. പ്രഭാകരഷേണായി നിര്‍വ്വഹിച്ചു . ക്ഷേത്രം രക്ഷാ ധികാരി വി. കമ്മാര ന്‍ അധ്യക്ഷത വഹിച്ചു.മടിയന്‍ കൂലോം ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ വി. എം. ജയദേവന്‍, ദുര്‍ഗ്ഗാ ക്ഷേത്രം പ്രസിഡന്റ് വി. നാരായണന്‍, മാതൃസമിതി പ്രസിഡന്റ് കെ. വി. ലക്ഷ്മി, ജോയിന്റ് സെക്രട്ടറി വി. ആശാലത, ഖജാ ന്‍ജി വി. സരോജിനി, ജനാര്‍ദ്ദനന്‍ കോട്ടപ്പാറ എന്നിവര്‍ സംസാരിച്ചു. ദുര്‍ഗ്ഗ ക്ഷേത്രം സെക്രട്ടറി വി. സതീശന്‍ സ്വാഗതവും പി. അശോകന്‍ നന്ദിയും പറഞ്ഞു. ക്ഷേത്രത്തിലേക്ക് കുഞ്ഞികൃഷ്ണന്‍ പാലക്കി സംഭാവന ചെയ്ത ഗ്യാസ് അടുപ്പും സിലിണ്ടറും ക്ഷേത്രം രക്ഷാധികാരി വി. കമ്മാരന്‍ ഏറ്റുവാങ്ങി. ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി വിജയദശമി ദിനത്തില്‍ ഹരിശ്രീ കുറിക്കല്‍, മഹാ പൂജ, അന്നദാനം, അലങ്കാര പൂജ, പ്രസാദവിതരണം എന്നിവയും നടന്നു.