കൊളവയല്‍ അടിമയില്‍ ശ്രീ ശാക്തേയ ദേവീക്ഷേത്ര നവരാത്രി മഹോത്സവം വിവിധ പരിപാടികളോടെ നടന്നു

വിജയദശമി ദിനത്തില്‍ ആദ്യാക്ഷരം കുറിക്കാന്‍ എത്തിച്ചേര്‍ന്നത് നിരവധി പിഞ്ചു കുരുന്നുകള്‍.

കാഞ്ഞങ്ങാട്: കൊളവയല്‍ അടിമയില്‍ ശ്രീ ശാക്തേയ ദേവീക്ഷേത്ര നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി വിവിധ പരിപാടികള്‍ നടന്നു. സെപ്തംബര്‍ 30ന് ഗ്രന്ഥം വയ്ക്കലും ദീപാരാധനയും ഒക്ടോബര്‍ ഒന്നിന് ആയുധപൂജ, ദീപാരാധന, ലക്ഷ്മിപൂജ പുറംബലി, ശാക്തേയപൂജ പ്രസാദരണം എന്നിവയും നടന്നു. ഒക്ടോബര്‍ 2 വ്യാഴാഴ്ച വിജയദശമി ദിനത്തില്‍ രാവിലെ സരസ്വതി പൂജ നടന്നു. തുടര്‍ന്ന് പിഞ്ചു കുട്ടികള്‍ക്ക് ആദ്യാക്ഷരം കുറിക്കുന്ന ഹരിശ്രീ കുറിക്കല്‍ വിദ്യാരംഭം ചടങ്ങും നടന്നു. ക്ഷേത്ര പൂജാരി കെ വി രാഘവന്‍ അടിമയുടെ കാര്‍മികത്വത്തില്‍ നടന്ന വിദ്യാരംഭം ചടങ്ങില്‍ നിരവധി പിഞ്ചു കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു. തുടര്‍ന്ന് അടോട്ടെ രവീന്ദ്രന്‍ കൊളവയല്‍ അധ്യാത്മിക രാമായണ പാരായണവും അന്നദാനവും പ്രസാദ വിതരണവും നടന്നു. ക്ഷേത്രം പ്രസിഡണ്ട് ടി. പി. കുഞ്ഞികണ്ണന്‍ വെള്ളിക്കോത്ത്, സെക്രട്ടറി കൊട്ടന്‍കുഞ്ഞി അടിമയില്‍, ഖജാന്‍ജി കെ. വി. ദാസന്‍ അടിമയില്‍ എന്നിവര്‍ ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *