പാലക്കുന്ന്: ബേക്കല്‍ ടൂറിസ പദ്ധതിയുമായി ബന്ധപ്പെട്ട് കോട്ടിക്കുളം റയില്‍വേ സ്റ്റേഷന്റെ സമഗ്ര വികസനത്തിന് കോട്ടിക്കുളം റയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ (കെ ആര്‍ പി എ) രംഗത്ത്. പ്ലാറ്റ്‌ഫോം കീറിമുറിച്ചു പോകുന്ന റോഡും, മേല്‍പ്പാല നിര്‍മാണം നീണ്ടുപോകുന്നതില്‍ ആശങ്കയും, പ്രധാന ട്രെയിനുകള്‍ക്ക് സ്റ്റോപ്പില്ലാത്തതും, ടൂറിസം സ്റ്റേഷന്‍ എന്നുള്ള പരിഗണന ലഭിക്കാത്തതും നാടിന്റെ വികസനത്തെയും ടൂറിസം സാധ്യതകളും തടയുകയാണെന്ന് പുതുതായി രൂപം കൊണ്ട ഈ കമ്മിറ്റി യോഗം വിലയിരുത്തി.
അടിയന്തരമായി ഈ വിഷയങ്ങളില്‍ ഇടപെട്ടു പരിഹരിക്കണമെന്ന് ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. രണ്ടാം പ്ലാറ്‌ഫോമിലെ ഇളകിക്കിടക്കുന്ന ടൈല്‍സും വഴുക്കലും യാത്രക്കാര്‍ക്ക് പ്രയാസങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ശുചിമുറിയുടെ സൗകര്യം പലപ്പോഴും ഇവിടെ ലഭ്യമല്ല എന്നുള്ള പരാതിയും യാത്രക്കാര്‍ക്കുണ്ട്. പരശുറാം, ഏറനാട് എക്‌സ്പ്രസ്സുകള്‍ക്ക് അടിയന്തരമായി കോട്ടിക്കുളത്ത് സ്റ്റോപ്പ് അനുവദിക്കണം, സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി വഴിമാറിപ്പോയ നിര്‍ദിഷ്ട കണിയൂര്‍ പാത കോട്ടിക്കുളം റയില്‍വേ സ്റ്റേഷനുമായി ബന്ധിപ്പിക്കണ മെന്നും, മൂന്ന് പഞ്ചനക്ഷത്ര ഹോട്ടലുകളും അടിസ്ഥാന സൗകര്യങ്ങളുമുള്ള ഉദുമ പഞ്ചായത്തിലെ കോട്ടിക്കുളത്തെ റെയില്‍വെ അവഗണിക്കുകയാണെന്നും യോഗം കുറ്റപ്പെടുത്തി. പ്രസിഡന്റ് ജയാനന്ദന്‍ അധ്യക്ഷത വഹിച്ചു
ഭാരവാഹികള്‍: ജയാനന്ദന്‍ (പ്രസി.) അജിത് ബേളൂര്‍ (സെക്ര.) ഷിയാസ് കാപ്പില്‍ (ട്രഷ.)