ആലപ്പുഴ: സ്ഥലതര്‍ക്കത്തെ തുടര്‍ന്ന് യുവതിയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം. ഇന്നലെ രാത്രി ആലപ്പുഴയിലാണ് സംഭവം നടന്നത്. സംഭവത്തില്‍ അയല്‍വാസിയായ ആലപ്പുഴ സി വാര്‍ഡ് സ്വദേശി ജോസ് (57) പിടിയിലായി. പെട്രോള്‍ ഒഴിച്ചതിന് പിന്നാലെ യുവതി ഉടന്‍ ഓടി രക്ഷപ്പെട്ടതിനാല്‍ വന്‍ അപകടം ഒഴിവായി. സംഭവത്തില്‍ ആലപ്പുഴ സൗത്ത് പോലീസ് ജോസിന്റെ അറസ്റ്റ് രേഖപ്പെടുത്തി.