വയനാട് ചീരാലില്‍ വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ പുലി കുടുങ്ങി. സ്ഥലത്ത് നാല് കൂടുകളാണ് വനം വകുപ്പ് സ്ഥാപിച്ചിരുന്നത്. പുലി ഇന്നലെ പുലര്‍ച്ചെയും ചീരാല്‍ ടൗണില്‍ എത്തിയിരുന്നു. പുലിയുടെ ആക്രമണത്തില്‍ വളര്‍ത്തുമൃഗങ്ങള്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടിരുന്നത്. കൂടാതെ ചീരാലില്‍ കരടിയുടെയും സാന്നിധ്യമുണ്ടായിരുന്നു. കൂട് സ്ഥാപിച്ചിട്ടുണ്ടെങ്കിലും കരടിയെ ഇതുവരെ പിടികൂടാനായിട്ടില്ല. അതേസമയം ഹൈസ്‌കൂളിന് സമീപത്തെ സ്വകാര്യ തോട്ടങ്ങളിലെ അടിക്കാടുകള്‍ വെട്ടിമാറ്റാത്തതാണ് പുലിയും കരടിയും അടക്കമുള്ള വന്യമൃഗങ്ങള്‍ പ്രദേശത്ത് താവളമാകാന്‍ കാരണമാകുന്നതെന്ന് നാട്ടുകാര്‍ നേരത്തെ പറഞ്ഞിരുന്നു.