എല്‍പിജി വില വീണ്ടും വര്‍ധിച്ചു

ഉത്സവകാലം അടുത്തിരിക്കെ സാധാരണക്കാരന് വീണ്ടും ഇരുട്ടടി നല്‍കിക്കൊണ്ട് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വിലയില്‍ വര്‍ദ്ധനവ്. ഒക്ടോബര്‍ 1 മുതല്‍ വാണിജ്യ സിലിണ്ടറിന് 15 രൂപ കൂടുമെന്ന് എണ്ണ വിപണന കമ്പനികള്‍ (ഒഎംസി) അറിയിച്ചു. എന്നാല്‍, 14 കിലോഗ്രാം ഭാരമുള്ള ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ നിലവില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല.

ഈ വിലവര്‍ദ്ധനവ് ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, മറ്റ് വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവയെ ആണ് നേരിട്ട് ബാധിക്കുക. നിലവില്‍ 14 കിലോഗ്രാം സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല എന്നത് ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് വലിയ ആശ്വാസം നല്‍കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *