പാലക്കാട്: പാലക്കാട് മുണ്ടൂരില്‍ രേഖകളില്ലാതെ കൈവശം വെച്ച 48, 49000 രൂപ പൊലീസ് പിടിയില്‍. സംഭവത്തില്‍ രണ്ട് യുവാക്കളാണ് പൊലീസ് പിടിയിലായിരിക്കുന്നത്. ബാഗിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും ഒളിപ്പിച്ച നിലയിലായിരുന്നു പണം ഉണ്ടായിരുന്നത്. പ്രസാദ്, ധനഞ്ജയ് എന്നിവരാണ് മുണ്ടൂര്‍ പൊലീസിന്റെ പിടിയിലായത്. അതേസമയം സ്വര്‍ണം വിറ്റ് കിട്ടിയ പണമാണ് കയ്യിലുള്ളത് എന്നാണ് ഇവര്‍ പൊലീസിന് നല്‍കിയ മൊഴി.