ലോകമെമ്പാടും റീല്‍സ് വീഡിയോകള്‍ക്ക് വന്‍ പ്രചാരമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ സാധ്യത മുതലെടുക്കാന്‍ ഇന്‍സ്റ്റാഗ്രാം ഒരു പുതിയ പദ്ധതിയുമായി രംഗത്തെത്തിയിരിക്കുകയാണ്. പ്രധാനമായും ഇന്ത്യയിലെ ഉപയോക്താക്കളെ ലക്ഷ്യമിട്ട് ഇന്‍സ്റ്റാഗ്രാം പുതിയൊരു ഫീച്ചര്‍ പരീക്ഷിക്കുന്നത്. ഈ ഫീച്ചര്‍ വന്നാല്‍ ഇനി ഇന്‍സ്റ്റാഗ്രാം തുറക്കുമ്പോള്‍ ആദ്യം കാണുന്നത് റീല്‍സ് ആയിരിക്കും. റീല്‍സ് മൊബൈല്‍ ഫസ്റ്റ് എക്‌സ്പീരിയന്‍സ് എന്നാണ് ഇന്‍സ്റ്റാഗ്രാം ഇതിനെ വിളിക്കുന്നത്.
ഇന്ത്യയിലെ പരിമിതമായ ഒരു കൂട്ടം ഉപയോക്താക്കള്‍ക്കിടയില്‍ ഇന്‍സ്റ്റാഗ്രാം ഇതിന്റെ പരീക്ഷണം ആരംഭിച്ചു കഴിഞ്ഞു. അടുത്ത കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ ഇത് എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാകും.