തൃശൂര്‍: എംഡിഎംഎയുമായി യുവതിയടക്കം രണ്ട് പേര്‍ പിടിയില്‍. എടത്തിരുത്തി സ്വദേശി അഖില്‍ (31), പെരിഞ്ഞനം സ്വദേശി ഫസീല (33) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്നും 33.5 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തിട്ടുണ്ട്. തളിക്കുളത്തുള്ള ഫ്‌ലാറ്റില്‍ നിന്നാണ് അഖിലും ഫസീലയും പിടിയിലായത്.
ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി തൃശ്ശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.