രാജപുരം: കൊട്ടോടി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഡൈനിംഗ് ഹാളിന്റെ ഉദ്ഘാടനം കാസര്‍കോട് ജില്ലാ പഞ്ചായത്ത് ആരോഗ്യ വദ്യാഭ്യാസ സ്റ്റാന്റിഗ്കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. എസ്.എന്‍ സരിത നിര്‍വഹിച്ചു. കള്ളാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ഷിനോജ് ചാക്കോ മുഖ്യാതിഥിയായി, പിടി എ പ്രസിഡന്റ് സി.കെ ഉമ്മര്‍, പഞ്ചായത്തംഗങ്ങളായ ജോസ് പുതുശ്ശേരിക്കാലായില്‍, കൃഷ്ണകുമാര്‍ എം, എസ് എം സി ചെയര്‍മാന്‍ ബി.അബ്ദുള്ള, ഷാജി ജോസ്ഫ് പി, അസ്മാബി എം.കെ., ബാലചന്ദ്രന്‍ കൊട്ടോടി, ശശിധരന്‍ എം, ഷീല എം, പ്രശാന്ത് പി ജി, എന്നിവര്‍ സംസാരിച്ചു.