പെരിയ : പെന്‍ഷന്‍ കൈക്കൂലിയല്ല അഭിമാനമാണ് , ലൈഫ് വ്യാമോഹമല്ല യാഥാര്‍ത്ഥ്യമാണ് എന്ന സന്ദേശം ഉയര്‍ത്തിപിടിച്ച് കെ. എസ്.കെ. ടി.യു പുല്ലൂര്‍ വില്ലേജ് കമ്മിറ്റി ആത്മാഭിമാന സദസ്സും , ഏരിയാതല മെമ്പര്‍ഷിപ്പ് ഉദ്ഘാടനവും നടന്നു. മാക്കരം കോട്ട് വെച്ച് നടന്ന പരിപാടി ജില്ലാ ട്രഷറര്‍ പള്ളിക്കൈ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വില്ലേജ് പ്രസിഡണ്ട് എ. കൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. വില്ലേജ് സെക്രട്ടറി പി.കുഞ്ഞിക്കേളു, വി.നാരായണന്‍ മാസ്റ്റര്‍, മാടിക്കാല്‍ നാരായണന്‍ , ഹരീഷ് പപ്പന്‍ ,ഷൈനിവാരിക്കാട്ട്, വി.പ്രേമ, ഏരിയ സെക്രട്ടറി പി.സുകുമാരന്‍ , എന്നിവര്‍ സംസാരിച്ചു. ഗംഗാധരന്‍ മാസ്റ്റര്‍ മാക്കരങ്കോട്ട് സ്വാഗതം പറഞ്ഞു. കെ. എസ്.കെ. ടി. യു ഏരിയ തല മെമ്പര്‍ഷിപ്പ് ഉദ്ഘാടനം യൂണിറ്റ് സെകട്ടറി വി. പ്രേമയ്ക്ക് കൈമാറി ജില്ലാ ട്രഷറര്‍ പള്ളിക്കൈ രാധാകൃഷ്ണന്‍ നിര്‍വഹിച്ചു.