കുറ്റിക്കോല്‍ :ജീവനം ജൈവവൈവിധ്യ സമിതിയുടെ പ്രതിമാസ പരിപാടിയുടെ ഭാഗമായി കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ വെച്ച് ”പ്രകൃതി സംരക്ഷണത്തിന്റെ സാമൂഹിക പ്രസക്തി ”എന്ന വിഷയത്തില്‍ ബോധവല്‍ക്കരണ സെമിനാറും അനുമോദന സദസ്സും സംഘടിപ്പിച്ചു. കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ.എസ്.എന്‍ സരിത പരിപാടി ഉദ്ഘാടനം ചെയ്തു. കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുരളി പയ്യങ്ങാനം മുഖ്യാതിഥിയായി. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ -വിദ്യാഭ്യാസസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സവിത പി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മാധവന്‍ വെള്ളാല, അശ്വതി അജികുമാര്‍, ജീവനം വൈസ് പ്രസിഡണ്ട് അശോക് കുമാര്‍, ജോ: സെക്രട്ടറി സുകുമാരന്‍ കെ.ടി എന്നിവര്‍ സംസാരിച്ചു.
സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് വനജകുമാരി ടീച്ചര്‍ (എ.യു.പി.എസ് കുറ്റിക്കോല്‍), കേരള സര്‍ക്കാരിന്റെ ഫോറസ്റ്റ് മെഡല്‍ ജേതാവ് സിനി ടി.എം എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ”പ്രകൃതി സംരക്ഷണത്തിന്റെ സാമൂഹ്യപ്രസക്തി ”എന്ന വിഷയത്തില്‍ പ്രശസ്ത ജൈവഗവേഷകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ വി.സി ബാലകൃഷ്ണന്‍ ക്ലാസ് കൈകാര്യം ചെയ്തു. കാവുകള്‍ ജൈവസമ്പത്തിന്റെ കേന്ദ്രങ്ങളാണെന്നും അവ നിലനില്‍ക്കേണ്ടത് സമൂഹത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ജീവനം പ്രസിഡണ്ട് പി.വി ശശി അധ്യക്ഷത വഹിച്ച യോഗത്തിന് സെക്രട്ടറി തമ്പാന്‍ കെ. മീയങ്ങാനം സ്വാഗതവും സുനിത കരിച്ചേരി നന്ദിയും പറഞ്ഞു.