ബംഗളൂരു: ടൂര്‍സ് ആന്റ് ട്രാവല്‍സ് ഉടമയെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തി അക്രമി സംഘം. മണിപ്പാലിലെ എകെഎംഎസ് ടൂര്‍സ് ആന്റ് ട്രാവല്‍സ് ഉടമ 49 കാരനായ സൈഫുദ്ദീനെയാണ് മാല്‍പെയില്‍ വെട്ടിക്കൊലപ്പെടുത്തിയത്. ഇന്നലെ രാവിലെ 11 മണിയോടെയാണ് സൈഫുദ്ദീനെ കൊടവൂരിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മൂന്നുപേര്‍ അദ്ദേഹത്തിന്റെ വീട്ടില്‍ കയറി അക്രമിക്കുകയായിരുന്നു എന്ന് ഉഡുപ്പി ജില്ല പൊലീസ് സൂപ്രണ്ട് ഹരിറാം ശങ്കര്‍ പറഞ്ഞു. സൈഫുദ്ദീന്റെ ബസുകളില്‍ ഡ്രൈവര്‍മാരായിരുന്നവരാണ് അക്രമികളെന്നാണ് സൂചന.