സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ ദേശീയ പ്രസിഡന്റുമായ പി കെ ശ്രീമതിയുടെ ഭര്‍ത്താവ് ഇ ദാമോദരന്‍ അന്തരിച്ചു. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. മാടായി ഗവ. ഹൈസ്‌കൂളിലെ റിട്ടയേര്‍ഡ് അധ്യാപകനും പൊതു സാംസ്‌ക്കാരിക പ്രവര്‍ത്തകനും ആയിരുന്നു അദ്ദേഹം.