പാലക്കാട്: പട്ടാമ്പി മുതുമലയില്‍ കെഎസ്ഇബി ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. മുതുമല സെഷന്‍ ഓഫീസിലെ ലൈന്‍മാനായ ശ്രീനിവാസനെയാണ് (40) മുതുമലയിലെ വാടക കെട്ടിടത്തിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. എലവഞ്ചേരി കരിങ്കുളം സ്വദേശിയാണ് ശ്രീനിവാസന്‍. സംഭവത്തില്‍ ദുരൂഹതയുണ്ടോ എന്ന് പോലീസ് അന്വേഷിച്ച് വരുകയാണ്.
രാവിലെ ജോലിക്ക് എത്താത്തതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ മുറിയില്‍ അന്വേഷിച്ചെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. ഉടന്‍തന്നെ പോലീസിനെ വിവരമറിയിച്ചു. പ്രാഥമിക പരിശോധനയില്‍ കുഴഞ്ഞുവീണ് മരിച്ചതാണെന്നാണ് കണ്ടെത്തല്‍. ശ്രീനിവാസന്റെ മരണകാരണം വ്യക്തമാവാത്ത സാഹചര്യത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ മരണകാരണം സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭിക്കൂ.