പെരിയ : പുല്ലൂര്‍ പെരിയ പഞ്ചായത്ത് മുന്‍ പ്രസിഡണ്ടും മുതിര്‍ന്ന സിപിഐഎം നേതാവുമായിരുന്ന കെ കുഞ്ഞിക്കണ്ണന്റെ ഒന്‍പതാം ചരമ വാര്‍ഷികം സിപിഐഎം പെരിയ ലോക്കല്‍ കമ്മിറ്റി ആഭിമുഖ്യത്തില്‍ സാമൂചിതമായി ആചരിച്ചു. പെരിയ ടൗണില്‍ നടന്ന അനുസ്മരണ പൊതുയോഗം ഏരിയ സെക്രട്ടറി കെ രാജ്മോഹന്‍ ഉദ്ഘാടനം ചെയ്തു. പി സി ഗിരിജ അധ്യക്ഷയായി. എന്‍ ബാലകൃഷ്ണന്‍, ജ്യോതിബസു, പി കൃഷ്ണന്‍, ദിനേശന്‍ കുണ്ടക്കാര്‍ മൂല എന്നിവര്‍ സംസാരിച്ചു. എം മോഹനന്‍ സ്വാഗതം പറഞ്ഞു.