കൊച്ചി(കാക്കനാട്): വിസ കാലാവധി കഴിഞ്ഞ് രാജ്യത്ത് താമസിച്ചതിനെ തുടര്‍ന്ന് കരുതല്‍ തടങ്കലില്‍ കഴിഞ്ഞിരുന്ന രണ്ട് നൈജീരിയന്‍ യുവതികള്‍ രക്ഷപ്പെട്ടു. കാക്കനാട് കുന്നുംപുറത്തുള്ള വനിതാ ശിശുക്ഷേമ വകുപ്പിന്റെ ‘സഖി’ കരുതല്‍ കേന്ദ്രത്തില്‍ നിന്നാണ് കസാന്‍ഡ്ര ഡ്രാമേഷ് (27), യൂനിസ് വാംബുയി വാവേരു (34) എന്നിവര്‍ രക്ഷപ്പെട്ടത്.
വെള്ളിയാഴ്ച രാത്രി, സുരക്ഷാ ജീവനക്കാരെ മര്‍ദ്ദിച്ച ശേഷമാണ് ഇവര്‍ ഒരു വാഹനത്തില്‍ കയറി രക്ഷപ്പെട്ടത്. ഇവരെ കണ്ടെത്താനുള്ള തിരച്ചില്‍ പോലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. മാര്‍ച്ച് 20-ന് വിസ കാലാവധി കഴിഞ്ഞിട്ടും വ്യാജരേഖ ചമച്ച് പോണേക്കരയിലെ ഒരു ഹോട്ടലില്‍ താമസിക്കവേയാണ് ചേരാനല്ലൂര്‍ പോലീസ് ഇവരെ പിടികൂടി കേസെടുത്തത്. കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഇവരെ ‘സഖി’ കേന്ദ്രത്തില്‍ പാര്‍പ്പിച്ചത്.