തൃശൂര്‍: ആശുപത്രിയില്‍ അമ്മയ്ക്ക് കൂട്ടിരിക്കാനെത്തിയ യുവതിക്ക് നേരെ ലൈംഗിക അതിക്രമം. യുവാവിനെ രോഗികളുടെ കൂട്ടിരിപ്പുകാര്‍ കയ്യോടെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് സംഭവം. പാവറട്ടി പെരുവല്ലൂര്‍ ഐനിപ്പുള്ളി 36 കാരനായ അനൂപിനെയാണ് മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം 15ാം വാര്‍ഡിന് സമീപത്തുവെച്ച് വാര്‍ഡില്‍നിന്ന് പുറത്തേക്കു വന്ന യുവതിയോട് യുവാവ് മോശമായി പെരുമാറുകയായിരുന്നു.
സംഭവം കണ്ട് എത്തിയ ആശുപത്രിയിലുണ്ടായിരുന്ന രോഗികളുടെ ബന്ധുക്കള്‍ പ്രതിയെ കൈയോടെ പിടികൂടി പൊലീസില്‍ ഏല്‍പിക്കുകയായിരുന്നു. യുവാവ് എന്ത് ആവശ്യത്തിനുവേണ്ടിയാണ് ഇവിടെ എത്തിയത് എന്നത് വ്യക്തമല്ല. യുവതിയുടെ പരാതിയില്‍ കേസെടുത്ത് പൊലീസ് പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.