പനത്തടി: ബളാംന്തോട് ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ രണ്ട് ദിവസങ്ങളിലായി നടക്കുന്ന കേരള സ്‌കൂള്‍ കലോത്സവത്തിന് ഇന്നലെ തുടക്കം കുറിച്ചു. പനത്തടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി എം കുര്യാക്കോസ് ഉദ്ഘാടനം നിര്‍വഹിച്ചു. സിനിമ നാടകനടന്‍ കൂക്കള്‍ രാഘവന്‍ മുഖ്യാതിഥിയായിരുന്നു. പിടിഎ പ്രസിഡണ്ട് വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ കെ കെ വേണുഗോപാല്‍, എസ് എം ഡി സി ചെയര്‍മാന്‍ എം സി മാധവന്‍, മദര്‍ പിടിഎ പ്രസിഡണ്ട് മഞ്ജുള ദേവി, വി സുനില്‍കുമാര്‍, റിനി മോള്‍, ഡോ.സ്മിജ എന്നിവര്‍ സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ എം ഷാജി സ്വാഗതവും ഫെസ്റ്റിവല്‍ കമ്മിറ്റി കണ്‍വീനര്‍ ബിജു മല്ലപ്പള്ളി നന്ദിയും പറഞ്ഞു.