ഉപ്പള: ഉപ്പള ഷെയ്ഖ് സായ്ദ് അഗതി മന്ദിരത്തിലെ അന്തേവാസികള്‍ക്ക് ഒപ്പം ലയണ്‍സ് ചെര്‍ക്കള ഇന്‍സ്റ്റാളേഷന്‍ അനുബന്ധ പരിപാടി സംഘടിപ്പിച്ചു. പ്രസിഡണ്ട് മാര്‍ക്ക് മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ഐപിപി.ഡേ.ആബിദ് നാലപ്പാട്, അഷ്‌റഫ് പെര്‍ള, സമീര്‍ പട്ടുവം, വാസിത് ഉസ്മാ നിയ, ആഷിഫ് എതിര്‍ത്തോട്, നിസാര്‍ കല്ലട്ര, തൗസിഫ് കുഞ്ചത്തൂര്‍, ആരിഫ് ഒറവങ്കര, ജാസര്‍ പൊവ്വല്‍, അഡ്വ ജുനൈദ് അല്ലാമ, സമീര്‍ അല്ലാമ, റസാഖ് കുന്നില്‍ എന്നിവര്‍ സംബന്ധിച്ചു.