പനയാല്‍: കരിപ്പോടി തിരൂര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര പെരുങ്കളിയാട്ട മുന്നൊരുക്കത്തിന്റെ ഭാഗമായി അമ്പങ്ങാട് പ്രാദേശിക സമിതിയുടെ നേതൃത്വത്തില്‍ നെല്‍കൃഷി വിളവെടുപ്പ് നടത്തി. അമ്പങ്ങാട്ടെ രണ്ടേക്കറോളം വരുന്ന വയലില്‍ നടത്തിയ നെല്‍കൃഷിയുടെ വിളവെടുപ്പ് നാടിന്റെ കൊയ്ത്തുത്സവമായി മാറി. ആഘോഷ കമ്മിറ്റി വര്‍ക്കിംഗ് ചെയര്‍മാന്‍ അമ്പു ഞെക്‌ളി, ജനറല്‍ കണ്‍വീനര്‍ വി.വി. കൃഷ്ണന്‍, ട്രഷറര്‍ തമ്പാന്‍ ചേടിക്കുന്ന്, ഏ.വി. രാമന്‍ കാര്‍ന്നോര്‍, രാമചന്ദ്രന്‍ പുഴക്കര, മാതൃസമിതി സെക്രട്ടറി ഷൈന മുരളി, പ്രാദേശിക സമിതി പ്രസിഡന്റ് എ. വി. അമ്പുഞ്ഞി, സെക്രട്ടറി സുകുമാരന്‍ അമ്പങ്ങാട്, ബേബി മണികണ്ഠന്‍, സബിത സിദ്ധു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.