കപ്പലോട്ടക്കാരുടെ കുടുംബാംഗങ്ങള്‍ക്ക്‌മെഹന്ദി രൂപകല്പന പരീശീലന ക്ലാസ്സ് നടത്തി

പാലക്കുന്ന്: മര്‍ച്ചന്റ് നേവി ജീവനക്കാരുടെദേശീയ സംഘടനയായ നുസി, ബേക്കലിലെ ജില്ല ബ്രാഞ്ച് ഓഫീസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മെഹന്ദി രൂപകല്പന വര്‍ക്ക് ഷോപ്പ് വേറിട്ട അനുഭവമായി. മൂന്ന് ആഴ്ചയിലേറെയായി നടന്ന ‘ക്രിയേറ്റീവ് ഹാന്‍ഡ്സ്, ബ്രൈറ്റ് ഫ്യൂച്ചേഴ്സ്’ എന്ന് പേരിട്ട മെഹന്ദി ക്ലാസ്സ് വര്‍ണ്ണത്തിന്റെയും വരയുടെയും വിസ്മയ കാഴ്ചയായി. പ്രത്യേക മെഹന്ദി ഡിസൈനിംഗ് ക്ലാസ്സ് സംരംഭകത്വത്തിന്റെയും സര്‍ഗ്ഗാത്മകതയുടെയും പഠന വേദിയായി .നാവികരുടെ ഭാര്യമാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി നടന്ന ക്ലാസ്സില്‍ , സ്വയംപര്യാപ്തത കൈവരിക്കാന്‍ ആഗ്രഹിക്കുന്ന നിരവധി പേര്‍ പരിശീലനം പൂര്‍ത്തിയാക്കി. നുസി ജില്ല പ്രതിനിധി പ്രജിത അനൂപിന്റെ നേതൃത്വത്തില്‍ സിഫാനാ, അര്‍ഫിയ എന്നിവരായിരുന്നു പരിശീലകര്‍.

Leave a Reply

Your email address will not be published. Required fields are marked *