ലോക പ്രമേഹ ദിനം: കോട്ടയത്ത് മിതമായ നിരക്കില്‍പ്രമേഹ പരിശോധനയുമായി ഹിന്ദ്‌ലാബ്‌സ്

കോട്ടയം: ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് മിതമായ നിരക്കില്‍ പ്രമേഹ പരിശോധനയുമായി ഹിന്ദ്‌ലാബ്‌സ്. കോട്ടയം ഗാന്ധിനഗറിലെ ഹിന്ദ്ലാബ്സിലാണ് പ്രമേഹ രോഗനിര്‍ണയത്തിനും നിരീക്ഷണത്തിനുമായി കുറഞ്ഞ നിരക്കില്‍ പരിശോധനാ സൗകര്യം ഒരുക്കുന്നത്.

സാധാരണ 500 രൂപ വരുന്ന എച്ച്ബിഎ1സി പരിശോധന ഇവിടെ എച്ച്പിഎല്‍സി രീതി ഉപയോഗിച്ച് 280 രൂപ മതിയാകും. കഴിഞ്ഞ 2-3 മാസങ്ങളിലെ ശരാശരി രക്ത ഗ്ലൂക്കോസിന്റെ അളവ് പരിശോധിക്കുന്ന ടെസ്റ്റാണ് എച്ച്ബിഎ1സി.

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്എല്‍എല്‍ ലൈഫ്കെയര്‍ ലിമിറ്റഡിന്റെ ഡയഗ്‌നോസ്റ്റിക് ശൃംഖലയാണ് ഹിന്ദ്ലാബ്സ്.

രോഗം നേരത്തെ കണ്ടെത്തുന്നതിനും ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനും ഊന്നല്‍ നല്‍കുന്ന ഈ വര്‍ഷത്തെ ലോക പ്രമേഹ ദിന പ്രമേയമായ ‘പ്രമേഹത്തിനെതിരെ നേരത്തെയുള്ള നടപടികള്‍’ എന്ന ആശയവുമായി ചേരുന്നതാണ് ഈ സംരംഭം. തുടര്‍ച്ചയായ പരിശോധനകള്‍ ആവശ്യമുള്ള രോഗികള്‍ക്ക് കുറഞ്ഞ നിരക്കിലുള്ള ഈ പരിശോധനാ സൗകര്യം ഏറെ സഹായകമാകും.

കോട്ടയം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാഷ്വാലിറ്റി ഗേറ്റിന് എതിര്‍വശത്തായി 2025 മാര്‍ച്ച് 21 മുതല്‍ ഹിന്ദ്ലാബ്സ് ലബോറട്ടറി പ്രവര്‍ത്തിച്ചു വരുന്നു. സാധാരണയായി ചെയ്യാറുള്ള ബയോകെമിസ്ട്രി, ഹെമറ്റോളജി, ക്ലിനിക്കല്‍ പതോളജി, പ്രത്യേക ഹോര്‍മോണ്‍ പരിശോധനകള്‍ തുടങ്ങിയവ പുറത്തെ നിരക്കിനേക്കാള്‍ 40 മുതല്‍ 60 ശതമാനം വരെ കുറഞ്ഞ നിരക്കില്‍ ഇവിടെ ലഭിക്കും.

പിഴവുകള്‍ ഒഴിവാക്കുന്നതിനായി ലബോറട്ടറി ഇന്‍ഫര്‍മേഷന്‍ സിസ്റ്റവുമായി ബന്ധിപ്പിച്ചിട്ടുള്ള ഓട്ടോമേറ്റഡ് അനലൈസറുകള്‍ ഹിന്ദ്ലാബ്സില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഒരു പത്തോളജിസ്റ്റിന്റെ സാങ്കേതിക മേല്‍നോട്ടത്തില്‍ പരിചയസമ്പന്നരായ ടെക്നീഷ്യന്‍സും ബയോകെമിസ്റ്റും ചേര്‍ന്നാണ് പരിശോധനകള്‍ നടത്തുന്നത്.

ഞായറാഴ്ച ഉള്‍പ്പെടെ എല്ലാ ദിവസവും രാവിലെ 6.30 മുതല്‍ വൈകുന്നേരം 7.30 വരെ ഈ കേന്ദ്രം പ്രവര്‍ത്തിക്കുന്നു. ഇന്ത്യയിലുടനീളമുള്ള ഏകദേശം 230-ഓളം കേന്ദ്രങ്ങളടങ്ങുന്ന ഹിന്ദ്ലാബ്‌സ് ശൃംഖലയുടെ ഭാഗമാണിത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9188913776.

Leave a Reply

Your email address will not be published. Required fields are marked *