റിസര്‍ച്ച് അസിസ്റ്റന്റ് തസ്തികയിലെ 48 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഒഴിവുകളുടെ എണ്ണം ഇനിയും വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 35,000 രൂപ ശമ്പളമായി ലഭിക്കും. നവംബര്‍ 30 ആണ് അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി. നിയമ ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്ക് പുറമെ നിയമപഠനത്തിലെ അവസാന വര്‍ഷ/സെമസ്റ്റര്‍ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാവുന്നതാണ്.
ഒരു വര്‍ഷത്തേക്കാണ് പ്രാഥമിക നിയമന കാലാവധിയെങ്കിലും ഉദ്യോഗാര്‍ത്ഥികളുടെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ കാലാവധി രണ്ടാം വര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചു നല്‍കാന്‍ സാധ്യതയുണ്ട്. അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാമെങ്കിലും അഭിമുഖത്തിന് മുന്‍പായി യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും എല്ലാ മാര്‍ക്ക് ലിസ്റ്റുകളും ഹാജരാക്കേണ്ടതുണ്ട്. ഓഫ്‌ലൈന്‍ വഴിയുള്ള ഫീസ് അടയ്ക്കല്‍ നടപടികള്‍ നടപ്പ് മാസം 4 മുതല്‍ 11 വരെയുള്ള തീയതികളില്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്.
എഴുത്തുപരീക്ഷ, കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് പ്രക്രിയ നടക്കുന്നത്. 1,000 രൂപയാണ് അപേക്ഷാ ഫീസ്. പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്കും ജോലിയില്ലാത്ത ഭിന്നശേഷിക്കാര്‍ക്കും ഫീസ് ഇളവുണ്ട്. 1994 ഡിസംബര്‍ 1-നും 2004 നവംബര്‍ 30-നും ഇടയില്‍ ജനിച്ചവര്‍ക്കാണ് തസ്തികയിലേക്ക് അപേക്ഷിക്കാന്‍ അര്‍ഹതയുള്ളത്.