ഡല്‍ഹി: കനത്ത പുകമഞ്ഞിനെ തുടര്‍ന്ന് തലസ്ഥാന നഗരിയായ ഡല്‍ഹിയില്‍ വായുമലിനീകരണം തുടര്‍ച്ചയായ ആറാം ദിവസവും ‘വളരെ മോശം’ അവസ്ഥയില്‍ തുടരുന്നു. വായുഗുണനിലവാര സൂചിക 387 ആയി ഉയര്‍ന്നതോടെ പല പ്രദേശങ്ങളിലും മലിനീകരണ തോത് ‘ഗുരുതരം’ എന്ന വിഭാഗത്തിന് തൊട്ടടുത്തെത്തി. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ ദിവസങ്ങളില്‍ 300-ന് മുകളിലായിരുന്ന സൂചികയാണ് ഇപ്പോള്‍ കൂടുതല്‍ വഷളായിരിക്കുന്നത്.
ദീപാവലി, ഛാട്ട് പൂജ ആഘോഷങ്ങള്‍ക്ക് ശേഷം വായുമലിനീകരണം ഇനിയും ഉയര്‍ന്നാല്‍ ക്ലൗഡ് സീഡിങ് വഴി കൃത്രിമമഴ പെയ്യിക്കാനാണ് ഡല്‍ഹി സര്‍ക്കാരിന്റെ ആലോചന. ഇതിന് മുന്നോടിയായി ഡല്‍ഹി വിമാനത്താവളത്തിന് സമീപം 30,000 മീറ്റര്‍ ഉയരത്തില്‍ കഴിഞ്ഞ 15 ദിവസത്തിനിടെ രണ്ട് പരീക്ഷണങ്ങള്‍ വിജയികരമായി പൂര്‍ത്തിയാക്കിയിരുന്നു. വരും ദിവസങ്ങളിലെ അന്തരീക്ഷ സ്ഥിതിയും കാലാവസ്ഥയും വിലയിരുത്തി കൂടുതല്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കാനാണ് അധികൃതരുടെ തീരുമാനം.