പാലക്കുന്ന്: പഴയ ഓര്‍മ്മകളും ആശങ്കയും ഒപ്പം ഒത്തിരി സന്തോഷവുമായി വിരമിച്ച മര്‍ച്ചന്റ് നേവി ജീവനക്കാര്‍ സീമന്‍സ് ഐക്യ ദിനത്തില്‍ കോട്ടിക്കളം മര്‍ച്ചന്റ് നേവി ക്ലബ്ബില്‍ ഒത്തുകൂടി. കപ്പലോട്ടക്കാരുടെ ദേശീയ സംഘടനയായ നുസി, 1996ല്‍ ശതാബ്ദി ആഘോഷിച്ചതിന്റെ ഓര്‍മയ്ക്കായാണ് അന്നത്തെ ജനറല്‍ സെക്രട്ടറിയായിരുന്ന ഡോ. ലിയോ ബാന്‍സിന്റെ ജന്മദിനമായ നവംബര്‍ 6 സിമെന്‍സ് യൂണിറ്റി ഡേ ആയി ആഘോഷിക്കുന്നത്. കപ്പല്‍ യാത്രയിലെ കടലിരമ്പുന്ന ഓര്‍മ്മകള്‍ പങ്കുവയ്ക്കുമ്പോഴും കരയിലെ തുടര്‍ ജീവിത യാത്രയുടെ ആശങ്കയിലാണ് അവര്‍ സംഗമത്തിനെത്തിയത്. കണ്ണു നിറയുന്ന കഷ്ടപ്പാടുകളുകളുടെ അനുഭവങ്ങള്‍ പങ്കുവച്ചപ്പോള്‍ നെഞ്ചിടിപ്പിന്റെ വേദന നിറഞ്ഞ വാക്കുകള്‍ ആയിരുന്നു
പലരും അയവിറക്കിയത്. കടല്‍ക്ഷോഭം മുതല്‍ കടല്‍ കൊള്ളക്കാരുടെ ആക്രമണം വരെ ഓര്‍ത്തെടുക്കാന്‍ കോട്ടിക്കുളം മര്‍ച്ചന്റ് നേവി ക്ലബ് ഒരുക്കിയ സംഗമ വേദി കാരണമായി.
രാജ്യത്തെ ഒട്ടുമിക്ക ജനവിഭാഗങ്ങള്‍ക്കും പ്രതിമാസ ക്ഷേമ പെന്‍ഷന്‍ ലഭിക്കുന്നുണ്ടെങ്കിലും കോടിക്കണക്കിന് മൂല്യമുള്ള വിദേശ നാണ്യം രാജ്യത്തിന് നേടിക്കൊടുക്കുന്ന ജീവനക്കാര്‍ക്ക് മാത്രം അത് നിഷേധിക്കുന്നതിനുള്ള അമര്‍ഷം പലരും പ്രകടിപ്പിച്ചു. ക്ലബ്ബില്‍ അംഗങ്ങളായ 75 പിന്നിട്ട മുതിര്‍ന്ന കപ്പലോട്ടക്കാരെ പൊന്നാടയും പുരസ്‌കാരവും പണക്കഴിയും നല്‍കി ആദരിച്ചു. മൂന്ന് പതിറ്റാണ്ടിലേറെയായി ഈ വിധം കപ്പലോട്ടക്കാരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു വരുന്ന രാജ്യത്തിലെ കപ്പല്‍ ജീവനക്കാരുടെ ഏക കൂട്ടായ്മയാണ് പാലക്കുന്നില്‍ സ്വന്തമായി സ്ഥലവും കെട്ടിടവുമുള്ള കോട്ടിക്കുളം മര്‍ച്ചന്റ് നേവി ക്ലബ്. രക്ഷാധികാരി വി. കരുണാകരന്‍ മംഗളൂരു സംഗമം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പാലക്കുന്നില്‍ കുട്ടി അധ്യക്ഷനായി.
‘നുസി’യുടെ ജില്ലാ പ്രതിനിധി പ്രജിത അനൂപ് മുഖ്യാതിഥിയായി. ജനറല്‍ സെക്രട്ടറി യു.കെ. ജയപ്രകാശ്, ട്രഷറര്‍
കൃഷ്ണന്‍ മുദിയക്കാല്‍, വൈസ് പ്രസിഡന്റുമാരായ ഇബ്രാഹിം കാഞ്ഞങ്ങാട്, പി. വി. കുഞ്ഞിക്കണ്ണന്‍, സെക്രട്ടറിമാരായ ബി.എ.രാധാകൃഷ്ണന്‍, ബാലകൃഷ്ണന്‍ കാഞ്ഞങ്ങാട് എന്നിവര്‍ പ്രസംഗിച്ചു.
അബൂബക്കര്‍ സിദ്ദിഖ് (പട്ടത്താനം), ബി.പി. ദിനേശ് (മംഗളൂരു), എം. കൃഷ്ണന്‍ (ഉദയമംഗലം), കെ. കൃഷ്ണന്‍ (കുതിര്‍മ്മല്‍), സി. കെ. കുഞ്ഞമ്പു (വെടിക്കുന്ന്), എ. എം. ലോഹിതാക്ഷന്‍ നായര്‍ (മാണിക്കോത്ത് ), എസ്. പുരുഷോത്തമന്‍ (കുന്നുമ്മല്‍ ), ടി. വി. രാഘവന്‍ ( ഉദയമംഗലം), കെ. വിനോദ്കുമാര്‍ (തൃക്കണ്ണാട്) എന്നിവരെയാണ് ആദരിച്ചത്.
ക്ലബ് കെട്ടിടം ഉദ്ഘാടനം ചെയ്തതിന്റെ മുപ്പതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി 10 ന് കുടുംബസംഗമം നടത്തുവാനും തീരുമാനിച്ചു.