ഉദുമ : വീട്ടിലേക്കുള്ള വൈദ്യുതി സര്‍വീസ് കമ്പിയില്‍ കുടുങ്ങിയ ഓല നീക്കം ചെയ്യുന്നതിനിടെ അബന്ധത്തില്‍ കിണറ്റില്‍ വീണ യുവാവ് മരണപ്പെട്ടു. ഉദുമ നാലാംവാതുക്കലിലെ മുന്‍ പ്രവാസി അരവിന്ദന്റെയും അംബുജാക്ഷിയുടെയും ഏക മകന്‍ അശ്വിന്‍ (19) ആണ് മരണപ്പെട്ടത്. കിണറ്റിലെ ആള്‍മറയില്‍
കയറി നിന്ന് ഓല മാറ്റുന്നതിനിടെ കിണറ്റില്‍ തലയിടിച്ചു വീഴുകയായിരുന്നു.
കാഞ്ഞങ്ങാട് നിന്ന് അഗ്‌നിശമന വിഭാഗം
എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ഉദുമ ജി എച്ച് എസ് സ്‌കൂളില്‍ നിന്ന് പ്ലസ് 2 കഴിഞ്ഞ് ഫുഡ് ക്രാഫ്റ്റ് കോഴ്‌സ് പൂര്‍ത്തിയാക്കി ജോലി ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു.