കളമശേരിയില്‍ സ്‌കൂട്ടറിനുള്ളില്‍ സൂക്ഷിച്ച കഞ്ചാവുമായി യുവാവ് പിടിയില്‍. സംഭവത്തില്‍ കെആര്‍ രാഹിന്‍ (26) ആണ് പിടിയിലായത്. കളമശ്ശേരി, വട്ടേക്കുന്നം, മേക്കേരി ലൈന്‍ റോഡിന് സമീപത്ത് സ്‌കൂട്ടറുമായി നിന്ന ഇയാളെ സംശയം തോന്നി പൊലീസ് പരിശോധിക്കുകയായിരുന്നു. ആ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. സ്‌കൂട്ടറില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ച 2.144 ഗ്രാം കഞ്ചാവാണ് പൊലീസ് പിടികൂടിയത്. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യയുടെ നിര്‍ദേശ പ്രകാരം നഗരത്തില്‍ വ്യാപകമായി ലഹരി പരിശോധന നടക്കുന്നുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ഡാന്‍സാഫ് ടീമിന്റെയും പൊലീസിന്റെയും നേതൃത്വത്തിലാണ് പരിശോധനകള്‍ നടക്കുന്നത്.