കണ്ണൂര്‍: കുപ്രസിദ്ധ മോഷ്ടാവ് തീവെട്ടി ബാബു എന്ന എ. ബാബു പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു. സംസ്ഥാനത്തുടനീളം നിരവധി മോഷണക്കേസുകളില്‍ പ്രതിയായ ഇയാളെ പയ്യന്നൂരില്‍ നിന്ന് പിടികൂടിയിരുന്നു. ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ബാബുവിനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ നിന്നാണ് ഇയാള്‍ രക്ഷപ്പെട്ടത്.
ഇയാള്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ജില്ലാ പൊലീസ് ആസ്ഥാനത്തുനിന്നുള്ള ഉദ്യോഗസ്ഥരെയാണ് ഇയാളെ നിരീക്ഷിക്കാന്‍ നിയോഗിച്ചിരുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇയാള്‍ക്കെതിരെ കേസുകളുണ്ട്. ഭരണങ്ങാനം, പുതുക്കുളം ഉള്‍പ്പെടെയുള്ള തെക്കന്‍ ജില്ലകളിലും കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലുമായി നിരവധി മോഷണക്കേസുകളില്‍ ഇയാള്‍ പ്രതിയാണ്.