ചെന്നൈ: പ്രണവ് മോഹന്‍ലാല്‍ നായകനായ ‘ഡീയസ് ഈറേ’യുടെ ഇന്ത്യക്ക് പുറത്തുള്ള ആഗോള വിതരണാവകാശം ഹോം സ്‌ക്രീന്‍ എന്റര്‍ടൈന്‍മെന്റ് ഏറ്റെടുത്തു. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രമാണ് ‘ഡീയസ് ഈറേ’. രാഹുല്‍ സദാശിവനാണ് ഈ ഹൊറര്‍ ത്രില്ലര്‍ ചിത്രം സംവിധാനം ചെയ്യുന്നത്.
ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്. ‘ഭ്രമയുഗം’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകന്‍ രാഹുല്‍ സദാശിവനും നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘ഡീയസ് ഈറേ’. രാഹുല്‍ സദാശിവന്‍ തന്നെയാണ് ഈ ഹൊറര്‍ ത്രില്ലറിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്.
‘ദി ഡേ ഓഫ് റാത്ത്’ അതായത് ‘ക്രോധത്തിന്റെ ദിനം’ എന്ന ടാഗ് ലൈനുമായി എത്തുന്ന ‘ഡീയസ് ഈറേ’ ഒരു ഹൊറര്‍ ത്രില്ലര്‍ ചിത്രമാണ്. നേരത്തെ പുറത്തിറങ്ങിയ ടീസര്‍ നല്‍കുന്ന സൂചനയനുസരിച്ച്, മികച്ച സാങ്കേതിക നിലവാരത്തില്‍ ഒരുക്കിയിരിക്കുന്ന ഈ ചിത്രം പ്രേക്ഷകര്‍ക്ക് ആദ്യാവസാനം മികച്ച ഹൊറര്‍ അനുഭവം സമ്മാനിക്കും.