നെല്ലിക്കുന്ന്: കുട്ടികളുടെ സുരക്ഷയെ മുന്‍നിര്‍ത്തി നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം എ.യു.പി സ്‌കൂള്‍വാന്‍ കമ്മറ്റി സ്‌കൂള്‍വാന്‍ഡ്രൈവര്‍മാര്‍, ആയമാര്‍ എന്നിവര്‍ക്ക് ക്ലാസ്സ് സംഘടിപ്പിച്ചു. പരിപാടി സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മറ്റി പ്രസിഡണ്ട് എന്‍.എം സുബൈര്‍ ഉദ്ഘാടനം ചെയ്തു. മാനേജ്‌മെന്റ് കമ്മറ്റി ജനറല്‍ സെക്രട്ടറി കമറുദ്ധീന്‍ തായല്‍ അധ്യക്ഷത വഹിച്ചു. മോട്ടോര്‍ വാഹന വകുപ്പിലെ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം എം.വി ഐ മനീഷ് സര്‍ അവര്‍കള്‍ ക്ലാസ്സെടുത്തു . കുട്ടികളുമായി പോകുമ്പോള്‍ പാലിക്കേണ്ട മുന്‍കരുതലുകള്‍ ഉള്‍പ്പെടെ യോഗത്തില്‍ വിശദീകരിച്ചു. പരിപാടിയില്‍ സ്‌കൂളിലെ മുഴുവന്‍ വാന്‍ ഡ്രൈവര്‍മാരും ആയമാരും പങ്കെടുത്തു സ്‌കൂള്‍ പി.ടി.എ പ്രസിഡണ്ട് മുസമ്മില്‍ എസ്.കെ, പ്രധാനധ്യാപകന്‍ ഗോപിനാഥന്‍ കെ, മുഹമ്മദ് ഹനീഫ് ,സലീം, ഇസ്മയില്‍, സുബൈര്‍ പടുപ്പില്‍, അദ്ധ്യാപകനായ വിനോദ് കുമാര്‍ കെ എന്നിവര്‍ സംസാരിച്ചു