യുവജ്യോതി ഗ്രന്ഥാലയം പുളുവിഞ്ചിയുടെയും യുവജ്യോതി ക്ലബ്ബിന്റെയും അഭിമുഖ്യത്തില്‍ സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് ശ്രീമതി വനജകുമാരിയെ അനുമോദിച്ചു
റീഡിംഗ് തീയേറ്റര്‍ ശില്പശാലയുടെ ഉദ്ഘാടനം നടത്തി
പുളുവിഞ്ചി :- സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവിന് യുവജ്യോതി കുടുംബം പ്രൗഢഗംഭീരമായ സ്വീകരണം നല്‍കി. 2024-25 വര്‍ഷത്തെ സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് ശ്രീമതി വനജകുമാരിയെ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ പുളുവിഞ്ചിയിലെ ജനങ്ങള്‍ യുവജ്യോതി ക്ലബ്ബ് / വായനശാലയിലെക്ക് സ്വാഗതം ചെയ്തു -ശ്രീ മുത്തുനായര്‍ (റിട്ട് പ്രിന്‍സിപ്പാള്‍) പൊന്നാട അണിയിച്ച് അനുമോദിക്കുകയും യുവ ജ്യോതി കുടുംബാഗങ്ങള്‍ ഉപഹാരം സമര്‍പ്പിക്കുകയും ചെയ്തു
യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തിക്കൊണ്ട് റീഡിംഗ് തിയേറ്ററിന്റ ഉദ്ഘാടനം ശ്രീ.പ്രഭാകരന്‍ , കാസര്‍ഗോഡ് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗം നിര്‍വഹിച്ചു.
റീഡിംഗ് തിയേറ്റര്‍ ശില്പശാല നയിച്ചത് ശ്രീ അനീഷ് കുറ്റിക്കോല്‍ നാടക സിനിമ നടന്‍ ആണ്
ശ്രീമതി അശ്വതി അജികുമാര്‍ വാര്‍ഡ് മെമ്പര്‍ ഇ ചന്ദ്രന്‍ നായര്‍,
അഭിനവ് പുളുവിഞ്ചി
കൃഷ്ണമണി
സുധീഷ് പയന്തം ങ്ങാനം രാഘവന്‍ സി
ബേബി.സി നായര്‍
ശ്രീകാന്ത് വള്ളിയടി
എന്നിവര്‍ സംസാരിച്ചു.
ഗ്രന്ഥാലയം പ്രസിഡണ് എഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ച യോഗത്തിന്
ക്ലബ്ബ് പ്രസിഡണ്ട് ജയരാജ് ബേത്തൂര്‍ സ്വാഗതം പറഞ്ഞു സുരേഷ് കുടക്കുഴി നന്ദി പറഞ്ഞു
അവാര്‍ഡ് ജേതാവ് ശ്രീമതി വനജ മറുമൊഴി നല്‍കി
ഇനാരായണന്‍ നായര്‍
സ്മിതാ ദിവാകരന്‍
കമലാക്ഷന്‍ പുളുവിഞ്ചി
സതീശന്‍വള്ളിയടി എന്നിവര്‍ നേതൃത്വം കൊടുത്തു