തേജസ്വിനി സഹോദയയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് അമൃത വിദ്യാലയത്തില്‍ ഐ ടി ക്വിസ് മത്സരം നടന്നു. സെപ്റ്റംബര്‍ 22 ന് തിങ്കളാഴ്ച നടന്ന ചടങ്ങ് ഹോസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ പി. അജിത്ത് കുമാര്‍ ഉദ്ഘാടനം ചെയ്തു. തേജസിനി സഹോദയയുടെ പ്രസിഡന്റ് സി. ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. അമൃത വിദ്യാലയം പ്രിന്‍സിപ്പാള്‍ ഗുരുദീപാമൃത ചൈതന്യ, വൈസ് പ്രിന്‍സിപ്പാള്‍ രജനി.വി.വി, പ്രദീപന്‍ കെ.വി (ജനമൈത്രി , ഹോസ്ദുര്‍ഗ്ഗ് ) എന്നിവര്‍ പരിപാടിയില്‍ സന്നിഹിതരായിരുന്നു.