ചുള്ളിക്കര : പൂടംകല്ല് അയ്യങ്കാവ് ഇസ്സത്തുല്‍ ഇസ്ലാം മദ്രസ, ഖാജ ഖരീബ് നവാസ് ദര്‍സ് അക്കാദമി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ തിരുവസന്തം 1500’എന്ന പേരില്‍ സംഘടിപ്പിച്ച മീലാദ് പ്രോഗ്രാം റാഷിദ് ഹിമമി സഖാഫി ബങ്കളം ഉല്‍ഘടനം ചെയ്തു. ഭൂമിയിലുള്ളവരോട് നിങ്ങള്‍ കരുണ കാണിക്കുക, ആകാശത്തിന്റെ അധിപന്‍ നിങ്ങളോട് കരുണ കാണിക്കുമെന്ന പ്രവാചക വചനം നാം ഉള്‍കൊള്ളണമെന്നും മുത്തുനബി പഠിപ്പിച്ച പാഠങ്ങള്‍ നാം ജീവിതത്തില്‍ പകര്‍ത്തണമെന്നും ഉല്‍ഘാടന പ്രസംഗത്തില്‍ അദ്ദേഹം ഉല്‍ബോദിപ്പിച്ചു.
അബ്ദുല്‍ റഹിമാന്‍ നൂറാനി സ്വാഗതവും ഷിഹാബുദീന്‍ അഹസ്നി മീലാദ് സന്ദേശ പ്രസംഗവും നടത്തി. കെ അബ്ദുല്ല ഹാജി അധ്യക്ഷത വഹിച്ചു. ബഷീര്‍ സഖാ ഫി പെരുമുഖം, ഇബ്രാഹിം മുസ്ലിയാര്‍ എന്നിവര്‍ ആശംസ പ്രസംഗം നടത്തി. മദ്രസ, ദര്‍സ് വിദ്യാര്‍ത്ഥികളുടെ ഇസ്ലാമിക കലാ മത്സരങ്ങള്‍, സര്‍ട്ടിഫിക്കേറ്റ് വിതരണം,സമ്മാന വിതരണം എന്നിവയും നടന്നു.