ഇന്റര്‍ലോക് കട്ടകള്‍ ഇളകുന്നു കോട്ടിക്കുളം റയില്‍വേ പ്ലാറ്റ്‌ഫോമില്‍ ശ്രദ്ധിച്ചു നടന്നില്ലെങ്കില്‍ അപകടം നിശ്ചയം

പാലക്കുന്ന് : കോട്ടിക്കുളം റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമിലൂടെ നടക്കുന്നവര്‍ ശ്രദ്ധിക്കുക. അവിടെ പാകിയ ഇന്റര്‍ലോക് കട്ടകള്‍ അങ്ങിങ്ങായി പൊട്ടിപ്പൊളിഞ്ഞും ഇളകിയും സുഗമ യാത്രയ്ക്ക് ഭീഷണിയാകുന്നു. പൊങ്ങിയും പൊളിഞ്ഞും കിടക്കുന്ന കട്ടയില്‍ തട്ടി കാലിന് പരുക്ക് പറ്റിയ യാത്രക്കാരുണ്ട്.
മഴക്കാലമായാല്‍ പ്ലാറ്റുഫോമില്‍ നിരവധി പേര്‍ വഴുതി വീഴുന്നത് പതിവായപ്പോഴാണ് ഒന്നും രണ്ടും പ്ലാറ്റുഫോമുകളില്‍ ഭാഗികമായി റെയില്‍വേ ഇന്റര്‍ലോക് കട്ടകള്‍ നിരത്തി യത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ആയിരുന്നു അത്.ആദ്യ മഴയില്‍ തന്നെ രണ്ടാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ കോച്ച് നമ്പര്‍ 14നും 17 നും മാധ്യേ, പാകിയ കട്ടകളില്‍ ചിലവയ്ക്ക് ഇളക്കം വന്ന് സമനിലത്തില്‍
നിന്ന് പൊങ്ങി. ചിലത് പൊട്ടി പൊളിഞ്ഞു. 6 അടി വീതിയില്‍ മാത്രമാണ് കട്ടകള്‍ പാകിയത്. പൂര്‍ണമായും കട്ടകള്‍ വിരിക്കാത്തതിനാല്‍ മഴക്കാലത്ത് വഴുക്കലും വീഴ്ചയും ഇപ്പോഴും പതിവാണിവിടെ.

Leave a Reply

Your email address will not be published. Required fields are marked *