രാജപുരം : പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തിയ കാസര്‍ഗോഡ് ജില്ലാ തല തൈക്കോണ്ടോ ജൂനിയര്‍ പെണ്‍കുട്ടികളുടെ 59 കിലോ വിഭാഗത്തില്‍ ഡോ:അംബേദ്കര്‍ ഗവ:ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം തരത്തില്‍ പഠിക്കുന്ന വാണി കൃഷ്ണ സ്വര്‍ണ്ണ മെഡല്‍ കരസ്ഥമാക്കി. സംസ്ഥാനതല മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ചക്കിട്ടടുക്കം സ്വദേശികളായ ഉണ്ണികൃഷ്ണന്‍ വേങ്ങരയുടെയും ചട്ടംഞ്ചാല്‍ സ്‌കൂളിലെ അദ്ധ്യാപിക ലിഖിജയുടെയും ഏക മകളാണ്.