രാജപുരം: രാജപുരം റബ്ബര്‍ ഉത്പാദക സംഘം വാര്‍ഷിക പൊതുയോഗം കാഞ്ഞങ്ങാട് റബ്ബര്‍ ബോര്‍ഡ് എഡിഒ ഷൈനി റെജി ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് റബ്ബേര്‍സ് എംഡി അനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. രാജപുരം റബര്‍ ഉല്‍പ്പാദസംഘം പ്രസിഡണ്ട് ഒ. ജെ. മത്തായി ഒരുപാങ്കല്‍ അധ്യക്ഷത വഹിച്ചു. എകെ രാജേന്ദ്രന്‍, ജിജി കുര്യന്‍, ചാക്കോ പുല്ലാഴിയില്‍, റബ്ബര്‍ ബോര്‍ഡ് ഫീല്‍ഡ് ഓഫീസര്‍മാരായ അനുശ്രീ, സിംജ്ജന, നിമിഷ് എന്നിവര്‍ സംസാരിച്ചു. റബ്ബര്‍ കര്‍ഷകര്‍ക്ക് ഗുണകരമാംവിധം റബ്ബര്‍ വില 250 രൂപയാക്കി ഉയര്‍ത്തി റബ്ബര്‍ പ്രൊഡക്ഷന്‍ ഇന്റന്‍സ്സീവ് സ്‌കീം പരിഷ്‌കരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.