തിരുവനന്തപുരം: കോവളത്ത് നിന്നും കളളനോട്ട് പിടിച്ചെടുത്തു. 13 ലക്ഷത്തിന്റെ കളളനോട്ടാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ കോവളം സ്വദേശി എം ഷാനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ വാടകയ്ക്ക് താമസിക്കുന്ന കോവളത്തെ വീട്ടില്‍ നിന്നാണ് കളളനോട്ട് പിടിച്ചത്. ആന്ധ്രയില്‍ നിന്ന് തമിഴ്നാട്ടിലേക്ക് കളളനോട്ട് എത്തിക്കുന്ന ഏജന്റാണ് ഇയാള്‍ എന്നാണ് പോലീസ് നല്‍കുന്ന വിവരം. കഴിഞ്ഞ ദിവസം തമിഴ്നാട്ടില്‍ ഒരാളെ കളളനോട്ടുമായി പിടിച്ചിരുന്നു. അയാളില്‍ നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കോവളത്ത പരിശോധന നടത്തിയത്. ഇതേ തുടര്‍ന്നാണ് എം ഷാനു പിടിയിലാവുന്നത്.