ചായ്യോത്ത് : പൊതുവിദ്യാഭ്യാസ വകുപ്പ് ഹയര്‍സെക്കന്‍ഡറി വിഭാഗം കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസെന്റ് കൗണ്‍സിലിംഗ് സെലിന്റെ ആഭിമുഖ്യത്തില്‍ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ദിശ ഉന്നത വിദ്യാഭ്യാസ പ്രദര്‍ശനത്തിന് ചായ്യോത്ത് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കമായി. സെപ്റ്റംബര്‍ 19, 20 തീയതികളിലായി രണ്ട് ദിവസങ്ങളിലായി നടക്കുന്ന പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. ബേബി ബാലകൃഷ്ണന്‍ നിര്‍വഹിച്ചു. ചായ്യോത്ത് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പി.ടി.എ പ്രസിഡണ്ട് സി. സി. ബിജു അധ്യക്ഷത വഹിച്ചു. ഹയര്‍സെക്കന്‍ഡറി വിഭാഗം കണ്ണൂര്‍ റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എ.കെ. വിനോദ് കുമാര്‍ മുഖ്യാതിഥിയായി.

കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസെന്റ് കൗണ്‍സിലിംഗ് സെല്‍ ജില്ലാ കോഡിനേറ്റര്‍ മെയ്‌സണ്‍ കളരിക്കാല്‍ പ്രോഗ്രാം വിശദീകരണം നടത്തി. കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്ത് മെമ്പര്‍ പി. ധന്യ, വി എസ്. ബിജുരാജ്, പി. മോഹനന്‍, എം. സുനില്‍കുമാര്‍, കെ. വി. സജീവന്‍, ഇ. വി. ദിനേശന്‍, ഇ. സുനില്‍കുമാര്‍, സി. മനോജ് കുമാര്‍, കുമാരി ശിവനന്ദ എസ്. തമ്പാന്‍ എന്നിവര്‍ സംസാരിച്ചു. ചായ്യോ ത്ത് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ. ടി. സീമ സ്വാഗതവും കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലാ കണ്‍വീനര്‍ സി. പ്രവീണ്‍കുമാര്‍ നന്ദിയും പറഞ്ഞു. പ്രദര്‍ശനം ശനിയാഴ്ച സമാപിക്കും.