പാണത്തൂര്‍: മത-സാമൂഹിക സൗഹൃദം ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യത്തോടെ പാണത്തൂരില്‍ സംഘടിപ്പിച്ച ശുഹദാ സൗഹൃദ ചായ ശ്രദ്ധേയമായി. ശുഹദാ ഹുബ്ബുറസൂല്‍ കോണ്‍ഫറന്‍സിനോട് അനുബന്ധിച്ച് നടന്ന ചായസല്‍ക്കാരത്തില്‍ വിവിധ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുത്തു. സെപ്റ്റംബര്‍ 23-ന് വൈകുന്നേരം 6 മണിക്ക് പാണത്തൂരില്‍ വെച്ച് നടക്കുന്ന ‘ഹുബ്ബുറസൂല്‍’ കോണ്‍ഫറന്‍സിന് മുന്നോടിയായാണ് സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ചത്. പരിപാടിയില്‍ തമ്പാന്‍. പി, എ.കെ. ശശി, റോണി അന്തോണി, വിനോദ് കുമാര്‍, സുനില്‍, കൃഷ്ണ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ശിഹാബുദ്ദീന്‍ അഹ്‌സനി അധ്യക്ഷത വഹിച്ചു, അസ്അദ് നഈമി, നൗഷാദ് ചുള്ളിക്കര, ശുഐബ് സഖാഫി, ഹനീഫ മുനാദി, മൊയ്തു കുണ്ടുപള്ളി സുഹൈല്‍ പാണത്തൂര്‍, അഷ്‌റഫ് ഏരത്ത്,ആഷിക് ചെമ്പേരി, റഊഫ് ചെമ്പേരി,, ശാക്കിര്‍ ചെമ്പേരി, പാണത്തൂരിലെ മതസൗഹാര്‍ദ്ദം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഇത്തരം പരിപാടികള്‍ സഹായകമാകുമെന്ന് അവര്‍ അഭിപ്രായപ്പെട്ടു.
ചൊവ്വാഴ്ച നടക്കുന്ന ‘ഹുബ്ബുറസൂല്‍’ കോണ്‍ഫറന്‍സില്‍ പ്രമുഖ സാംസ്‌കാരിക നായകര്‍ പങ്കെടുക്കുമെന്നും സംഘാടകര്‍ അറിയിച്ചു.