കാഞ്ഞങ്ങാട്: ടൗണ്‍ ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഈ വര്‍ഷത്തെ ഓണാഘോഷം വിവിധ പരിപാടികളോടെ നടന്നു. പരിപാടിയുടെ ഭാഗമായി ക്ലബ്ബ് അംഗങ്ങള്‍ ചേര്‍ന്ന് മനോഹരമായ ഓണ പൂക്കളവും തീര്‍ത്തു. പ്രാര്‍ത്ഥനാ ഗീതത്തോടെ ആരംഭിച്ച പരിപാടി പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് അഡൈ്വസര്‍ ലയണ്‍ കെ.ഗോപി ഉദ്ഘാടനം ചെയ്തു. ടൗണ്‍ ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് എച്ച്. കെ. കൃഷ്ണമൂര്‍ത്തി അധ്യക്ഷത വഹിച്ചു. ചാര്‍ട്ടര്‍ പ്രസിഡണ്ട് ബാലകൃഷ്ണന്‍ നമ്പ്യാര്‍ മുഖ്യ ഭാഷണം നടത്തി. എന്‍ജിനീയര്‍ എന്‍. ആര്‍. പ്രശാന്ത്, എം. കൃഷ്ണന്‍, കെ. രത്‌നാകരന്‍, എന്‍. തമ്പാന്‍ നായര്‍, എസ്. ശശിധരന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ഗാനാലാപനം, കസേര കളി, നാടന്‍ പാട്ട് തുടങ്ങി വിവിധ കലാപരിപാടികളും മത്സര പരിപാടികളും അരങ്ങേറി. വിജയികള്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. വിഭവ സമൃദ്ധമായ ഓണസദ്യയും നടന്നു.